തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും നിലില്‍ക്കുന്നെന്ന് പഠന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘത്തിനുപോലും മോശം അനുഭവമുണ്ടായതായി കഴിഞ്ഞ അധ്യയനവര്‍ഷംവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പാണ് ഡയറക്ടറേറ്റിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഡീഷനല്‍ സെക്രട്ടറിമാരായ എല്‍. ഗീത, മിനിമോള്‍ എബ്രഹാം, ഡെപ്യൂട്ടി സെക്രട്ടറിമാരായ ജോണ്‍സണ്‍ കെ. ജയിംസ്, ടി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
സംഘത്തിന്‍െറ സന്ദര്‍ശനമറിയിച്ചുള്ള കത്തയച്ച് മൂന്നാഴ്ചക്കുശേഷം ഡി.പി.ഐയില്‍ എത്തിയപ്പോള്‍ അധികൃതര്‍ വിവരം അറിഞ്ഞിട്ടില്ല. അന്വേഷിച്ചപ്പോള്‍ കത്ത് ഡി.പി.ഐയിലെ തപാല്‍ വിഭാഗത്തില്‍ നമ്പര്‍ പോലും പതിക്കാതെ കണ്ടത്തെി. പഠനത്തിനാവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യപ്പെട്ട് 2015 ഡിസംബര്‍ ആദ്യം ഡി.പി.ഐയിലേക്കയച്ച കത്തും തപാല്‍ വിഭാഗത്തിലും മറ്റുപല വിഭാഗങ്ങളിലും ദിവസങ്ങള്‍ കിടന്നശേഷമാണ് സ്റ്റാറ്റിസ്റ്റിക്സില്‍ എത്തിയത്. പലതവണ നേരിട്ടും ഫോണിലും ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാതായപ്പോള്‍ ഡി.പി.ഐയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയോട് നേരിട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ 16ന് മറുപടി ലഭിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഡി.പി.ഐയിലെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണ് ഇത് വെളിവാക്കുന്നത്. ഡി.പി.ഐ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശചെയ്തു. സെക്രട്ടേറിയറ്റ് മാതൃകയില്‍ ഡയറക്ടറേറ്റില്‍ ഫയല്‍ മാനജ്മെന്‍റിന് ‘ഇ -ഓഫിസ്’ നടപ്പാക്കണം. പ്രവര്‍ത്തനം ഒറ്റക്കെട്ടിടത്തില്‍ കൊണ്ടുവരണം. പല സെക്ഷനുകളിലും പേഴ്സനല്‍ രജിസ്റ്റര്‍ (പി.ആര്‍) പരിപാലനം ശരിയായ രീതിയിലായിരുന്നില്ല. ഫയല്‍ കൈകാര്യംചെയ്യുന്ന ചില ക്ളര്‍ക്കുമാര്‍ തപാലുകള്‍ പേഴ്സനല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന പതിവില്ല. പലരും കരുതല്‍ ഫയല്‍ സൂക്ഷിക്കുന്നില്ല. പി.ആര്‍ പരിശോധന കൃത്യമായി നടക്കുന്നില്ല. ഡി.പി.ഐയിലും അതിന്‍െറ നിയന്ത്രണത്തിലുള്ള ഓഫിസുകളിലും ഓപറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് (ഒ ആന്‍ഡ് എം) പരിശോധന നടത്താന്‍ പ്രത്യക വിഭാഗമുണ്ടെങ്കിലും അതിന് താല്‍പര്യം കാണിക്കുന്നില്ല. മേലുദ്യോഗസ്ഥര്‍ പി.ആര്‍ പരിശോധിക്കണം. ഒ ആന്‍ഡ് എം ടീം അടിയന്തരമായി ഡി.പി.ഐയില്‍ പരിശോധന നടത്തണം.
റെക്കോഡ്സ് വിഭാഗത്തില്‍ നിലവില്‍ ഒരു റെക്കോഡ്സ് അറ്റന്‍ഡര്‍ മാത്രമാണുള്ളത്. ജോലിഭാരം പരിഗണിച്ച് ഒരാളുടെ തസ്തികകൂടി അനുവദിക്കണമെന്നും ശിപാര്‍ശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.