തിരുവനന്തപുരം: 'മാധ്യമം' ദിനപത്രം മുപ്പതാം വാർഷികത്തിന്‍റെ ലോഗോ പ്രകാശനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ 'മാധ്യമം-മീഡിയ വൺ' ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന് ലോഗോ കൈമാറിയാണ് പ്രകാശനം ചെയ്തത്. ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, തിരുവനന്തപുരം റസിഡൻഡ് മാനേജർ വി.സി മുഹമ്മദ് സലിം, ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീർ, പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.