പത്മകുമാര്‍ സരിതയെ വിളിച്ചതിന് തെളിവ് ഹാജരാക്കാമെന്ന് ബിജുവിന്‍െറ അഭിഭാഷക

കൊച്ചി: 2010ല്‍ സരിത എസ്്. നായര്‍ ഉപയോഗിച്ച ഫോണിലേക്ക് എ.ഡി.ജി.പി പത്മകുമാര്‍ വിളിച്ചിരുന്നുവെന്നതിന് തെളിവ് ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷക സോളാര്‍ കമീഷനില്‍. വെള്ളിയാഴ്ച എ.ഡി.ജി.പി പത്മകുമാറിനെ വിസ്തരിക്കുന്നതിനിടെ ഫോണ്‍ വിളിച്ചിരുന്നെന്ന ആക്ഷേപം എ.ഡി.ജി.പി നിഷേധിച്ചതോടെയാണ്  കമീഷനില്‍ തെളിവ് ഹാജരാക്കാമെന്ന് അറിയിച്ചത്.

തിരുവനന്തപുരം എ.സി.ജെ.എം കോടതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം കേസില്‍ അന്ന് സരിത ഉപയോഗിച്ച മൊബൈലിന്‍െറ ഫോണ്‍ വിളി രേഖകള്‍ ശേഖരിച്ച് ഹാജരാക്കിയിരുന്നു. പത്മകുമാറും സരിതയും ഫോണില്‍ വിളിച്ചിട്ടുണ്ടെന്നതിന് ഇതില്‍ തെളിവുണ്ടെന്നും ഇത് ഹാജരാക്കാമെന്നുമാണ് ബിജുവിന്‍െറ അഭിഭാഷക നിഷ പീറ്റര്‍ കമീഷനെ അറിയിച്ചത്. 2010 മുതല്‍ ബിജുവും സരിതയുമായും പത്മകുമാറിന് ബിസിനസ് ബന്ധമുണ്ടായിരുന്നെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയെങ്കിലും എ.ഡി.ജി.പി നിഷേധിച്ചു.

2009-10ല്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരം വനിതാ ജയിലില്‍ തടവുകാരിയായിരിക്കെ സരിത എസ്.ഇ.ടി അശുപത്രിയില്‍ പ്രസവിച്ച വിവരം അന്ന് ഇന്‍റലിജന്‍സ് ഐ.ജിയായിരുന്ന താങ്കള്‍ അറിഞ്ഞിരുന്നില്ളേയെന്ന കമീഷന്‍ അഭിഭാഷകന്‍ സി. ഹരികുമാറിന്‍െറ ചോദ്യത്തിനും അറിയില്ളെന്നായിരുന്നു എ.ഡി.ജി.പിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.