തൊട്ടുകൂടായ്മ കാണിച്ചെന്ന്; പ്രീമെട്രിക് ഹോസ്റ്റലിലെ പാചകക്കാരിക്ക് സസ്പെന്‍ഷന്‍


മുണ്ടൂര്‍: പട്ടികജാതി ക്ഷേമവകുപ്പിന്‍െറ കീഴിലുള്ള ഒടുവങ്ങാട് പ്രീമെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളായ ദലിത് വിദ്യാര്‍ഥിനികളോട് തൊട്ടുകൂടായ്മ കാണിച്ചെന്ന പരാതിയില്‍ പാചകക്കാരിക്ക് സസ്പെന്‍ഷന്‍. ജില്ലാ പട്ടികജാതി വികസന ഓഫിസറാണ് പാചകക്കാരി വി. മാലതിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. 16 വര്‍ഷമായി ഇവര്‍ പാചകക്കാരിയായി ജോലി ചെയ്തുവരികയാണ്. വിദ്യാര്‍ഥിനികളോട് ജാതി ചോദിച്ച് അതിന്‍െറ അടിസ്ഥാനത്തിലാണ് പെരുമാറിയിരുന്നതെന്നും പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിലും അവര്‍ കഴിക്കുന്നതിലും പെരുമാറ്റ രീതിയിലും തൊട്ടുകൂടായ്മ പുലര്‍ത്തിയെന്നും കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ഒരു ന്യൂസ് പോര്‍ട്ടലില്‍ വാര്‍ത്ത വന്നതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്കായി പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ തൊടുന്നതിന് മുമ്പുതന്നെ ഇവര്‍ കഴിക്കും. ഉച്ഛിഷ്ടം കഴിക്കാറില്ളെന്നാണ് ഇതുസംബന്ധിച്ച് അവര്‍ പറയുന്ന കാരണമെന്നും കുട്ടികള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.