വിവാദ പ്രസംഗം: ആർ. ബാലകൃഷ്ണപിള്ളക്കെതിരെ കേസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പിള്ള നടത്തിയ പ്രസംഗം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗത്തോട് നിര്‍ദേശിച്ചിരുന്നു.

പത്തനാപുരം കമുകന്‍ചേരി എന്‍.എസ്.എസ് കരയോഗത്തിന്‍െറ യോഗത്തിലായിരുന്നു പള്ളിയിലെ ബാങ്കുവിളിയെയടക്കം അധിക്ഷേപിച്ച പ്രസംഗം. ഐ.പി.സി 153ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ഡി.ജി.പി  മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

നേരത്തേ, പിള്ളയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി ലഭിച്ചതിനത്തെുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി  ഉത്തരവിട്ടിരുന്നു. പ്രസംഗത്തിന്‍െറ ശബ്ദരേഖ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടത്തെല്‍. എസ്.പിയുടെ റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്‍ പരിശോധിച്ചശേഷം കേസെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

അതേസമയം, പ്രസംഗത്തില്‍ ബാലകൃഷ്ണപിള്ള ഖേദം പ്രകടിപ്പിച്ചിരുന്നു. കേസുമായി സഹകരിക്കുമെന്ന് ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

ജൂലൈ 31ന് പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല.

ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ.

മുസ് ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ളെന്ന് ജഡ്ജി കുര്യന്‍ ജോസഫ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ -പിള്ള തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.