Posted On
date_range Updated On
date_range ഹൈക്കമാൻഡുമായി ചർച്ച ഇന്ന്; കേരളനേതാക്കൾ ഡൽഹിയിൽ
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന നിര്‍ദേശം എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചെങ്കിലും ഇതിന് മുമ്പ് നടന്ന രണ്ട് ചര്‍ച്ചകളിലും സാധ്യമല്ലെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. സുധീരനെ മാറ്റാതെയുള്ള പുന:സ്സംഘടന ഫോര്‍മുലയായിരിക്കും ചര്‍ച്ചയില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെക്കുക. യു.ഡി.എഫുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.എം മാണിയെ അനുനയിപ്പിക്കുന്നതിനെ കുറിച്ചും രാഹുല്‍ ഗാന്ധി നേതാക്കളുമായി ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.