വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട സംഭവം: പ്രതി പിടിയിൽ

തിരുവനന്തപുരം: വില്ളേജ് ഓഫിസിന് തീയിട്ട കേസിലെ പ്രതിയെ അടൂരില്‍നിന്ന് പൊലീസ് പിടികൂടി. വെള്ളറട കോവില്ലൂര്‍ സ്വദേശി സാംകുട്ടിയാണ് (57) പിടിയിലായത്. പിതാവ് യോഹന്നാന്‍ സാംകുട്ടിക്ക് നല്‍കിയ 18 സെന്‍റ് വസ്തുവിന്‍െറ പോക്കുവരവ് നടത്തിക്കൊടുക്കുന്നതില്‍ വില്ളേജ് അധികൃതര്‍ അലംഭാവം കാണിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി അടൂരില്‍ താമസിക്കുന്ന സാംകുട്ടി പെട്രോള്‍ ശേഖരിച്ച് വില്ളേജ് ഓഫിസിലത്തെിച്ച് തീ കൊളുത്തുകയായിരുന്നു. 

സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ ഉപേക്ഷിച്ച കോട്ടില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫോണ്‍ കണക്ഷന്‍ കോവില്ലൂര്‍ സ്വദേശിയുടെ പേരിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സാംകുട്ടിക്ക് നല്‍കിയതായി മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് അടൂരില്‍ എത്തി സാംകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കാലിലും ശരീരത്തും പൊള്ളലേറ്റിട്ടുമുണ്ട്.

തീപിടിത്തത്തിൽ ഉദ്യോഗസ്ഥരുൾെപ്പടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. വില്ലേജ് അസിസ്റ്റന്‍റ് വേണുഗോപാൽ ഗുരുതരാവസഥയിൽ ചികിത്സയിലാണ്. ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി കൈയിൽ കരുതിയ പാക്കറ്റുമായി ഒാഫീസിനകത്ത് കയറുകയായിരുന്നു. തുടർന്ന് പാക്കറ്റിന് തീ കൊളുത്തിയപ്പോൾ ആളിപ്പടർന്നു. ഫയലുകൾക്കും ഫർണീച്ചറുകൾക്കും തീ പിടിച്ചു. പരിഭ്രാന്തരായ ഒാഫീസ് ജീവനക്കാർ തീ പടർന്നതോടെ ടോയ് ലെറ്റിൽ അഭയം തേടുകയായിരുന്നു. 
=

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.