മണിയാശാന് വോട്ടഭ്യര്‍ഥിച്ച് വി.എസ്

നെടുങ്കണ്ടം: മലയോര കര്‍ഷകര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടി ചെറുപ്പകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന എം.എം. മണിക്ക് വന്‍ വിജയം നേടിക്കൊടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍െറ അഭ്യര്‍ഥന. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ വിഷയത്തില്‍ പരസ്യമായി  ഇടഞ്ഞ മണിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കാനായി വി.എസ് എത്തിയതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മണിയാശാന്‍ വി.എസിനെ ഷാളണിയിച്ചു സ്വീകരിച്ചപ്പോഴും തിങ്ങിനിറഞ്ഞ അണികള്‍ ആവേശത്തോടെ കൈയടിച്ചു. രാജ്യത്തെ  മുസ്ലിം,ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയുമാണ് സംഘ്പരിവാര്‍ ശത്രുക്കളാക്കി നിശ്ചയിച്ചിരിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആദിവാസി, ദലിത് സമൂഹങ്ങള്‍ക്ക് സംവരണം പാടില്ളെന്ന നിലപാടിലാണ് സംഘ്പരിവാറെന്ന് വി.എസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് സി.യു. ജോയി അധ്യക്ഷത വഹിച്ചു. ജോയ്സ് ജോര്‍ജ് എം.പി ,സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, എസ്.എന്‍.ഡി.പി മുന്‍ പ്രസിഡന്‍റ് വിദ്യാസാഗര്‍തുടങ്ങിയവര്‍ സംസാരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.