നികേഷിനെതിരായ കത്ത്: സാധാരണ നടപടിക്രമം മാത്രം -വി.എസ്

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം.വി. നികേഷ്കുമാറിനെതിരായി ഡി.ജി.പിക്കയച്ച കത്തിന് വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. എം.വി. നികേഷ്കുമാറിനെതിരെ ഡി.ജി.പിക്ക് കത്തയച്ചത് ഒാഫീസിലെ സാധാരണ നടപടിക്രമം മാത്രമാണെന്ന് വി.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. നികേഷിനെതിരെയുള്ള പരാതിയിൽ നീതിപൂർവമായ അന്വേഷണം നടത്തണം എന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നതെന്നും വി.എസ് വ്യക്തമാക്കി.

കേസ് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും പൊലീസിന്‍റെ നടപടിക്രമങ്ങളിൽ പെടുന്നതാണ്. അന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കണമെന്ന് മാത്രമേ ഈ കത്ത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വി.എസ് പറഞ്ഞു.

ഡി.ജി.പിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. നികേഷിന്‍റെ സ്വാധീനം ഉപയോഗിച്ച് വഞ്ചനാകേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി വി.എസ് കത്തിൽ ആരോപിക്കുന്നുണ്ട്. തൊടുപുഴ കരിമണ്ണൂർ സ്വദേശി ലാലി ജോസഫ് നികേഷിനെതിരെ നൽകിയ പരാതിക്കൊപ്പമാണ് വി.എസ് ഡി.ജി.പിക്ക് കത്ത് നൽകിയത്. ലാലിയുടെ പരാതി സഹിതമാണ് വി.എസ് ഡി.ജി.പിക്ക് കത്തയച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഈ കത്ത് പുറത്തുവന്നത്.

 


.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.