ജയരാജന്‍െറ ജാമ്യവ്യവസ്ഥയില്‍ ഇളവ്: ഹരജി മേയ് അഞ്ചിലേക്ക് മാറ്റി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി മേയ് അഞ്ചിന് പരിഗണിക്കും.
മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശ്റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി.പി.എം നേതാവും ജയരാജന്‍െറ ബന്ധുവുമായ കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയുള്ള ഹരജിയില്‍ ബുധനാഴ്ച വാദം നടന്നു. വിശദവാദത്തിനുവേണ്ടിയാണ്, ജില്ലാ കോടതിയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (മൂന്ന്) രാജകുമാര ഹരജി മാറ്റിയത്.
ജയരാജന്‍ വോട്ടുചെയ്യാന്‍ അനുമതി തേടി അഡ്വ. കെ. വിശ്വന്‍ മുഖേന നല്‍കിയ ഹരജി ജില്ലാ കോടതി അനുവദിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.