ശ്രീരഞ്ജിനിയുടെ കരള്‍ ഇനി തുടിക്കും, ആലിയ ഫാത്തിമക്കായി

തിരുവനന്തപുരം: ശ്രീരഞ്ജിനി നീട്ടിയ കൈകളിലേക്ക് ആലിയ ഫാത്തിമയെന്ന കൊച്ചുമിടുക്കി ആവേശത്തോടെ പറന്നിറങ്ങുമ്പോള്‍ ജീവിതം പകുത്ത് നല്‍കിയ മാതാവിനോടുള്ള വാത്സല്യമായിരുന്നു ആ കണ്ണുകളില്‍. കാമറഫ്ളാഷുകള്‍ തുരുതുരെ മിന്നിയപ്പോള്‍ അലിയ ഒന്ന് ഭയന്നു. പിന്നെ പൊട്ടിക്കരച്ചിലായി. കുഞ്ഞ് ആലിയയുടെ പേടി കണ്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം തന്‍െറ മാറിലേക്ക് ഒതുങ്ങിയ അലിയയെ ചേര്‍ത്തുപിടിച്ച് അവളുടെ കാതില്‍ ശ്രീരഞ്ജിനി പറഞ്ഞു‘പേടിക്കണ്ട മോളേ ഞാനില്ളേ...’
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം കിംസ് ആശുപത്രി വിടാനൊരുങ്ങിയ 11 മാസം പ്രായമുള്ള ആലിയ ഫാത്തിമക്ക് ഹൈകോടതി ജഡ്ജി ആശംസകള്‍ നേരാനത്തെിയ ചടങ്ങായിരുന്നു രംഗം. കരള്‍ രോഗബാധിതയായ തന്‍െറ മകള്‍ക്ക് കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് ചികിത്സനിഷേധിക്കുകയാണെന്നും  കുഞ്ഞിന് അടിയന്തരചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് ബഷീര്‍ ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീമിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.