മെഡിക്കൽ പ്രവേശ പരീക്ഷ : ശിരോവസ്​ത്രം ഉപയോഗിക്കാൻ അനുമതി

കൊച്ചി: മതവിശ്വാസത്തിന്‍െറ ഭാഗമായ ശിരോവസ്ത്രവും പൂര്‍ണമായി കൈമറയ്ക്കുന്ന കുപ്പായവും ധരിച്ച് അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതാന്‍ ഹൈകോടതിയുടെ അനുമതി. ഭരണഘടന നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ പരീക്ഷ നടത്തിപ്പുകാരായ സി.ബി.എസ്.ഇക്ക് അധികാരമില്ളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
മതവിശ്വാസത്തിന്‍െറ ഭാഗമായി സമാന വസ്ത്രധാരണം സ്വീകരിച്ച പരീക്ഷാര്‍ഥികള്‍ക്കെല്ലാം കോടതി ഉത്തരവ് ബാധകമാക്കി. പരീക്ഷയില്‍ ക്രമക്കേടും പകര്‍ത്തിയെഴുത്തും തടയാനുള്ള അധികൃതരുടെ അവകാശം നിലനിര്‍ത്തിയ കോടതി മതവികാരം വ്രണപ്പെടുത്താത്തവിധം ഇത് നിര്‍വഹിക്കാമെന്നും വ്യക്തമാക്കി. ശിരോവസ്ത്രം അഴിച്ചുള്‍പ്പെടെ പരിശോധനകള്‍ വനിതാ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നടത്താം. ശിരോവസ്ത്രം ധരിച്ചത്തെുന്നവര്‍ അരമണിക്കൂര്‍ നേരത്തേ പരീക്ഷാ ഹാളില്‍ എത്തിണമെന്ന കഴിഞ്ഞവര്‍ഷത്തെ ഉത്തരവ്  കോടതി ആവര്‍ത്തിച്ചു.
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷക്ക് എത്തുന്നവര്‍ ശിരോവസ്ത്രവും മുഴുനീളന്‍ കൈയുള്ള വസ്ത്രവും ഒഴിവാക്കണമെന്നതുള്‍പ്പെടെ ഡ്രസ്കോഡ് ഏര്‍പ്പെടുത്തിയതിനെതിരെ തൃശൂര്‍ പാവറട്ടി സ്വദേശി അമന്‍ ബിന്‍ദ് ബഷീറും എസ്.ഐ.ഒ,ജി.ഐ.ഒ തുടങ്ങിയ സംഘടനകളും  നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹാഫ് സ്ളീവ് ഷര്‍ട്ട്, ടീ ഷര്‍ട്ട്, കുര്‍ത്ത, പാന്‍റ്സ്, സല്‍വാര്‍ എന്നിവയാണ് പ്രവേശപരീക്ഷ എഴുതാന്‍ അനുവദിച്ച വസ്ത്രമെന്ന് ഹരജിയില്‍ പറയുന്നു. ഷൂസും ഹാഫ് ഷൂസും അനുവദിക്കില്ല. മുസ്ലിം മതവിശ്വാസത്തിന്‍െറ ഭാഗമായ ഹിജാബിന് നിരോധം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
ഏത് മതവും സ്വയം സ്വീകരിക്കാനും കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. മതസ്വാതന്ത്ര്യത്തിന്‍െറ ഭാഗമാണ് മതം അനുശാസിക്കുന്ന വസ്ത്രങ്ങള്‍ അണിയുക എന്നത്. സ്വതന്ത്ര ചിന്തയുമായി ബന്ധപ്പെടുത്തി ഇതിന് വ്യത്യസ്ഥ നിലപാടുണ്ടാകാം. ഇത് കോടതി പരിഗണിക്കുന്നില്ല. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നത് ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യം നിഷേധിക്കാന്‍ കാരണമാകാനും പാടില്ല. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം മതം അനുശാസിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് സര്‍ക്കാറിന്‍െറയോ മറ്റ് അധികൃതരുടെയോ ബാഹ്യ ഇടപെടലില്‍നിന്ന് സംരക്ഷണമുണ്ട്. പൊതുസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഈ സ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണം പാടുള്ളൂവെന്നും ഭരണഘടന വ്യവസ്ഥചെയ്തിട്ടുണ്ട്. നിയമപരാമയ അവകാശവും സ്വാതന്ത്ര്യവും അതിന് അര്‍ഹരായവര്‍ക്ക് തുല്യമാണെന്നിരിക്കെ കോടതിയെ സമീപിച്ചവര്‍ക്ക് മാത്രമായി ഉത്തരവ് പരിമിതപ്പെടുത്താനാകില്ളെന്ന് വ്യക്തമാക്കിയാണ് സമാനരായ എല്ലാവര്‍ക്കും വിധി ബാധകമാകുമെന്ന് പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം മുതല്‍ അപേക്ഷ സമയത്തുതന്നെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിബന്ധനകളുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജിക്കാരന് വേണ്ടി അഡ്വ. ഷമീം ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.