വന്യ ജീവികള്‍ക്ക് ദാഹമകറ്റാന്‍ പുഴയോരങ്ങളില്‍ സൗകര്യമൊരുക്കണമെന്ന്

കൊച്ചി: കടുത്ത വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റി വരളുന്ന സാഹചര്യത്തില്‍ വന്യ ജീവികള്‍ക്ക് ദാഹമകറ്റാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ പൊതു താല്‍പര്യ ഹരജി.
പുഴകള്‍ വറ്റി വരണ്ടതോടെ വന്യമൃഗങ്ങള്‍ക്ക് ഒരു തുള്ളി പോലും കുടിക്കാന്‍ ലഭിക്കുന്നില്ളെന്നും ഇത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി കൊച്ചിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ രവിശങ്കറാണ് കോടതിയെ സമീപിച്ചത്. അഡ്വ. കെ. ലത മുഖേനയാണ് ഹരജി നല്‍കിയത്. പമ്പിങ് സ്റ്റേഷനുകളില്‍നിന്ന് പുഴയോരത്ത് കൂടി പൈപ്പ് ലൈന്‍ സ്ഥാപിച്ച് മൃഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധം ഉയരമില്ലാത്ത ജല സംഭരണികള്‍ നിര്‍മിച്ച് അതുമായി ബന്ധിപ്പിക്കണം. ഈ സംഭരണികള്‍ 500 മീറ്ററെങ്കിലും ഇടവിട്ട് നാലിഞ്ചെങ്കിലും വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തവയാകണം. ഇടക്കിടെ പമ്പ് ചെയ്ത് ഈ ടാങ്കുകള്‍ നനച്ചിടണമെന്നും ഗാര്‍ഹികാവശ്യത്തിന് നല്‍കുന്ന ശുചീകരിച്ച കുടിവെള്ളം വേണമെന്നില്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.