താന്‍ മുഖ്യമന്ത്രിയാവണമെന്ന് ജനം ആഗ്രഹിക്കുന്നു- വി.എസ്

തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍. എന്നാല്‍  ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വവും എല്‍.ഡി.എഫുമാണ്. ദി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി ഉണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും. ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിന് ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെ നേട്ടമുണ്ടാക്കിയേക്കാം എന്നായിരുന്നു വി.എസിന്‍െറ മറുപടി.

അഭിമുഖത്തിന്‍റെ പൂർണരൂപം:

Full View

ഒാഡിയോ കടപ്പാട്: ദ് ഇന്ത്യൻ എക്സ് പ്രസ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.