Posted On
date_range Updated On
date_range കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍െറ ജാമ്യ ഇളവ് അപേക്ഷ 27ന് പരിഗണിക്കും
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ 27ന് പരിഗണിക്കും. മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനും 18ന് സി.പി.എം നേതാവും ജയരാജന്‍െറ ബന്ധുവുമായ കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയാണ് ഹരജി സമര്‍പ്പിച്ചത്. സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാവുന്നതിന് വേണ്ടിയാണ് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഹരജിയില്‍ വാദം കേള്‍ക്കാനായി 27ലേക്ക് മാറ്റിയത്. പി. ജയരാജന്‍ വോട്ടുചെയ്യാന്‍ അനുമതി തേടി അഡ്വ. കെ. വിശ്വന്‍ മുഖാന്തിരം നല്‍കിയ ഹരജി ജില്ലാ കോടതി അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.