Posted On
date_range Updated On
date_range എസ്.എം വിജയാനന്ദ് പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: എസ്.എം. വിജയാനന്ദിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ഏപ്രില്‍ 30ന് വിരമിക്കുന്നതോടെ അദ്ദേഹം ചുമതലയേല്‍ക്കും. 1981 ബാച്ചിലെ ഐ..എസ് ഉദ്യോഗസ്ഥനായ വിജയാനന്ദിന് 2017 മാര്‍ച്ച് വരെ കാലാവധിയുണ്ട്. കേന്ദ്രത്തില്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയാണ് ഇപ്പോള്‍ അദ്ദേഹം. രണ്ട്, നാല് സംസ്ഥാന ധനകാര്യ കമീഷനുകളില്‍ അംഗമായിരുന്ന അദ്ദേഹം മൂന്നാം ഭരണപരിഷ്കാര സമിതിയിലും അംഗമായിരുന്നു. ബിരുദാനന്തര ബിരുദവും അപൈ്ളഡ് എക്കണോമിക്സില്‍ എം.ഫിലുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1957 മാര്‍ച്ച് 15നാണ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.