ശാസ്താംകോട്ട: ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ 11കാരിയെ രണ്ടുവര്‍ഷമായി കൂട്ട മാനഭംഗത്തിന് വിധേയയാക്കി വന്ന അഞ്ചംഗ സംഘത്തെ ശാസ്താംകോട്ട മജിസ്ട്രേറ്റ് ദേവന്‍ കെ. മേനോന്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നയാളുമായ വ്യക്തിയും കേസില്‍ പ്രതിയാണ്. മൈനാഗപ്പള്ളി തുപ്പായി വിളപ്പുറം കോളനിയില്‍ കവിതാലയത്തില്‍ സുരേന്ദ്രന്‍ (63), കല്ലുമ്പുറത്ത് പടിഞ്ഞാറ്റതില്‍ ശിവലാല്‍ എന്ന കണ്ണന്‍ (23), കാവില്‍ അഭിജിത് എന്ന കുക്കു (19), സുധീര്‍ മന്‍സിലില്‍ അബ്ദുല്‍ സലീം (55), കല്ലുമ്പുറത്ത് പടിഞ്ഞാറ്റതില്‍ അരുണ്‍ (18) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരില്‍ സുരേന്ദ്രന്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ പെണ്‍കുട്ടിയും മാതാവും നല്‍കിയ പരാതി ശാസ്താംകോട്ട പൊലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് ഒന്നാംപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.