പി.കെ. രാഗേഷ് പിന്തുണച്ചാല്‍ സ്വീകരിക്കും –പി. ജയരാജന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് പിന്തുണച്ചാല്‍ സ്വീകരിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ നയങ്ങള്‍ക്കെതിരെ ഒറ്റക്ക് മത്സരിക്കാനാണ് രാഗേഷും സഹപ്രവര്‍ത്തകരും തീരുമാനിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. രാഗേഷുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റംവരുത്തിയാല്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബി.ജെ.പി ധാരണയുണ്ടായിട്ടുണ്ട്. ഇതിന്‍െറ ഭാഗമായാണ് കെ. സുധാകരന്‍ കണ്ണൂരില്‍  നിന്ന് ഉദുമയില്‍ പോയി മത്സരിക്കുന്നത്. ഉദുമയില്‍ ബി.ജെ.പി സുധാകരന് വോട്ടു മറിച്ചുകൊടുക്കും. മഞ്ചേശ്വരത്ത്് കോണ്‍ഗ്രസ്, ബി.ജെപി.ക്കും വോട്ട് നല്‍കുമെന്ന ധാരണയാണുള്ളതെന്ന് ജയരാജന്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.