Posted On
date_range Updated On
date_range തൃശൂര്‍ പൂരം: റെയില്‍വേയും സജ്ജം
തൃശൂര്‍: പൂരത്തിനത്തെുന്നവര്‍ക്ക് തൃശൂര്‍, പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മുഖ്യ കവാടത്തിലെ അഞ്ച് ടിക്കറ്റ് കൗണ്ടറും രണ്ടാമത്തെ കവാടത്തിലെ കൗണ്ടറും പുറമെ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനും പൂര്‍ണസമയവും പ്രവര്‍ത്തിക്കും.
ഇതിനു പുറമേ റിസര്‍വേഷന്‍ കേന്ദ്രത്തിനും പാര്‍സല്‍ ഓഫിസിനും സമീപത്തായി രണ്ട് പ്രത്യേക ടിക്കറ്റ് വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ അറിയിച്ചു. പൂങ്കുന്നം സ്റ്റേഷനില്‍ ടിക്കറ്റ് വിതരണത്തിന് മുഴുവന്‍ സമയവും ജീവനക്കാരെ നിയോഗിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയും പൂങ്കുന്നത്ത് വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായും മാനേജര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.