തിരുവനന്തപുരം: രാഷ്ട്രീയത്തിലെ ചെറുബാല്യക്കാര്‍ മുതല്‍ പരിണതപ്രജ്ഞര്‍ വരെ നവമാധ്യമലോകത്ത് സജീവമായ കാലത്ത് വി.എസ്. അച്യുതാനന്ദനും മാറിനില്‍ക്കുന്നില്ല. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ തന്‍െറ പോരാട്ടത്തിന്‍െറ നേര്‍സാക്ഷ്യമായി പ്രതിപക്ഷനേതാവും വെബ്സൈറ്റ് ആരംഭിക്കുകയാണ്.
www.vsachuthanandan.in എന്ന വെബ്സൈറ്റില്‍ ക്ളേശതയനുഭവിച്ച ബാല്യത്തില്‍ നിന്ന് സ്വയം തെരഞ്ഞെടുത്ത പൊതുപ്രവര്‍ത്തനത്തിന്‍െറ വഴികള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സി.പി.എമ്മിന്‍െറയും പോരാട്ടപഥങ്ങള്‍, പരിസ്ഥിതിരംഗത്തെ ഇടപെടലുകള്‍, നിയമസഭക്കകത്തെയും പുറത്തെയും പോരാട്ടങ്ങളുടെ ചരിത്ര രേഖകള്‍, വി.എസ് കേന്ദ്ര കഥാപാത്രമാകുന്ന കാര്‍ട്ടൂണുകളുടെ ശേഖരം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫേസ്ബുക്കിലും ട്വിറ്ററിലുമായി സൈബര്‍ലോകത്തെ സന്ദര്‍ശകര്‍ക്ക് വി.എസുമായി സംവദിക്കാം.
വെബ്പേജിന്‍െറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ ഫേസ്ബുക് അക്കൗണ്ടും വിക്ടോറിയ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് ജയന്‍ ട്വിറ്റര്‍ അക്കൗണ്ടും തുറക്കും. എന്‍.എന്‍. കൃഷ്ണദാസ് വെബ്ലോകം പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.