Posted On
date_range Updated On
date_range പരവൂർ വെടിക്കെട്ട്ദുരന്തം: സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്‍െറ വെളിച്ചത്തില്‍ വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം. ഉച്ചക്ക് രണ്ടിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ യോഗം. വെടിക്കെട്ട് സമ്പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ആചാരപരമായ വെടിക്കെട്ട് അനുവദിക്കുക, വെടിക്കെട്ടിന് ശാസ്ത്രീയരീതി കൊണ്ടുവരുക, മത്സരക്കമ്പം നിരോധിക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. അമിതശബ്ദം പാടില്ളെന്ന അഭിപ്രായം വിദഗ്ധര്‍ ഉന്നയിക്കുന്നു. വെടിക്കെട്ട് നിരോധിക്കണമെന്ന അഭിപ്രായം ഹൈകോടതിയുടെ മുന്നിലുമത്തെിയിട്ടുണ്ട്. സര്‍വകക്ഷിയോഗത്തില്‍ കൈക്കൊള്ളുന്ന നിലപാടായിരിക്കും ഹൈകോടതിയില്‍ അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.