തിരുനാവായ: സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍െറയും നല്ല നാളെയിലേക്ക് കണികണ്ടുണരാന്‍ നാളെ വിഷു. കാര്‍ഷികോത്സവമായതിനാല്‍ ആണ്ടറുതിയുടെ കൂടി ആഘോഷമാണിത്. ഉത്തരായന കാലത്ത് സൂര്യന്‍ ഉച്ചരാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി കൊണ്ടാടുന്നത്. മുന്‍കാലങ്ങളില്‍ പുതുമഴയില്‍ കുതിര്‍ന്ന മണ്ണിലേക്ക് കര്‍ഷകര്‍ ഇറങ്ങിയിരുന്ന നാളായിരുന്നു ഇത്. അതിനാലാണ് വിഷുവിന് വിത്തിട്ടാല്‍ ഓണത്തിന് കാപറിക്കാമെന്ന പ്രയോഗം വന്നത്.
വിഷുവിന്‍െറ വരവറിയിച്ചു കൊണ്ടത്തെിയിരുന്ന വിഷുപ്പക്ഷി ഇപ്പോള്‍ യാഥാസമയം വരാറില്ളെങ്കിലും വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം കണിയൊരുക്കല്‍ ഇന്നും പ്രധാനമാണ്. കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, പുതുവസ്ത്രം, ഗ്രന്ഥങ്ങള്‍ എന്നിവയാണ് കണിക്കായി ഓട്ടുരുളിയില്‍ ഒരുക്കുന്നത്. മനുഷ്യര്‍ക്കുമാത്രമല്ല, സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടിയാണ് കണിയൊരുക്കുന്നത്. അതിനാല്‍ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളെയും കണികാണിക്കുന്നു. വിഷുക്കൈനീട്ടവും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.