Posted On
date_range Updated On
date_range അളവിൽ കൂടുതൽ പടക്ക ശേഖരം: മുൻ എം.എൽ.എ അറസ്റ്റിൽ
തൃശൂർ: അളവിൽ കൂടുതൽ പടക്കം വിൽപനക്കുവെച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ പ്രസിഡൻറായ സഹകരണ സംഘത്തിെൻറ പേരിലാണ് പടക്ക വിൽപന നടന്നത്. 450 കിലോ പടക്കം സൂക്ഷിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ 1000 കിലോയിലധികം പടക്കമുൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.