തിരുവനന്തപുരം: പകരം സംവിധാനമില്ലാതെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ കാലാവധി അവസാനിച്ചു. ചട്ടപ്രകാരം അനുവദിച്ച നാല് വര്‍ഷവും നീട്ടിനല്‍കാവുന്ന ആറുമാസവും പ്രവര്‍ത്തിച്ചാണ് വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍െറയും മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വറിന്‍െറയും നേതൃത്വത്തിലെ കൗണ്‍സില്‍ പടിയിറങ്ങിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് ഉപദേശവും റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുകയെന്ന ചുമതലയാണ് കൗണ്‍സിലിനുള്ളത്.
സര്‍ക്കാറിന്‍െറ കാലാവധി അവസാനിക്കുംമുമ്പ് കൗണ്‍സില്‍ പുന$സംഘടിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ കൗണ്‍സില്‍ പുന$സംഘടിപ്പിക്കട്ടെയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. കൗണ്‍സിലിന് ആറുമാസംകൂടി കാലാവധി നീട്ടാമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിനുശേഷവും പുന$സംഘടിപ്പിച്ചില്ളെങ്കില്‍ ചുമതല ആര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയില്ല. അതിനാല്‍ ആര്‍ക്കും ചുമതല കൈമാറാതെയാണ് ഒഴിഞ്ഞതെന്ന് വൈസ് ചെയര്‍മാനും മെംബര്‍ സെക്രട്ടറിയും അറിയിച്ചു. അതേസമയം, കാലാവധി കഴിയുന്ന സാഹചര്യത്തില്‍ കൗണ്‍സിലിന്‍െറ ചുമതല താല്‍ക്കാലികമായി കൈമാറാന്‍ വ്യവസ്ഥ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നല്‍കിയതായി ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 16 പഠന റിപ്പോര്‍ട്ടുകളാണ് കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഇതില്‍ ചുരുക്കമെണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. ബിരുദ പഠനം ക്രെഡിറ്റ്-സെമസ്റ്റര്‍ രീതിയിലേക്ക് മാറ്റിയത് കൗണ്‍സില്‍ സമര്‍പ്പിച്ച പ്രഫ. ഹൃദയകുമാരി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു. കോളജുകള്‍ക്ക് സ്വയംഭരണാവകാശം, കേരള സ്റ്റേറ്റ് അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിവ യാഥാര്‍ഥ്യമായതും കൗണ്‍സില്‍ റിപ്പോര്‍ട്ടിനത്തെുടര്‍ന്നായിരുന്നു. അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള കൗണ്‍സില്‍ ശിപാര്‍ശയില്‍ വിദേശഭാഷാസര്‍വകലാശാല സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഫയലില്‍ സര്‍ക്കാര്‍ തുടര്‍നടപടിയെടുത്തതുമില്ല. അധ്യാപക പരിശീലനത്തിനുള്ള ഫാക്കല്‍റ്റി ട്രെയ്നിങ് അക്കാദമി തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടന്നുള്ളൂ. നാഷനല്‍ യൂനിവേഴ്സിറ്റി ഫോര്‍ പൊലീസ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് സ്ഥാപിക്കാനുള്ള ശിപാര്‍ശയില്‍ സ്പെഷല്‍ ഓഫിസര്‍ നിയമനം മാത്രമാണ് നടന്നത്.
കാമ്പസുകളിലെ ലിംഗനീതി സംബന്ധിച്ച് കൗണ്‍സിലിനുവേണ്ടി പ്രഫ. മീനാക്ഷി ഗോപിനാഥിന്‍െറ നേതൃത്വത്തിലെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയുണ്ടായില്ല. പ്രഫ. സിറിയക് തോമസ് നേതൃത്വം നല്‍കിയ, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന സാധ്യതാപഠന റിപ്പോര്‍ട്ട് വിവാദമായതിനെതുടര്‍ന്ന് നടപടിയുണ്ടായില്ല. സംസ്ഥാനത്ത് പ്രത്യേക ഉന്നത വിദ്യാഭ്യാസമേഖലയും അക്കാദമിക് സിറ്റിയും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആഗോള വിദ്യാഭ്യാസസംഗമം ചര്‍ച്ചക്ക് വിധേയമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.