അനുനയ ചര്‍ച്ച തുടങ്ങി: ഗൗരിയമ്മ പാര്‍ട്ടിയുടെ ഭാഗമാണെന്ന് തോമസ് ഐസക്

ആലപ്പുഴ: സി.പി.എമ്മുമായി പരിഭവപ്പെട്ട് കഴിയുന്ന കെ.ആര്‍. ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഡോ. തോമസ് ഐസക് എത്തി. തിങ്കളാഴ്ച ഉച്ചക്ക് അര മണിക്കൂറോളം തോമസ് ഐസക് ഗൗരിയമ്മയുമായി അടച്ചിട്ട മുറിയില്‍ സംഭാഷണം നടത്തി. ജെ.എസ്.എസിന് ഒരുസീറ്റുപോലും നല്‍കാതിരുന്ന സി.പി.എമ്മിലെ നടപടിയെ ഗൗരിയമ്മ രൂക്ഷമായി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.
സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ആറ് മണ്ഡലങ്ങളില്‍  തനിച്ച് മത്സരിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. സീറ്റ് നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഒരു സംസ്ഥാന നേതാവും തന്നെ കാണാന്‍ വന്നില്ളെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ ് തോമസ് ഐസകിനെ ഗൗരിയമ്മയെ കാണാന്‍ പാര്‍ട്ടി നിയോഗിച്ചത്. താമസിയാതെ എം.എ. ബേബിയും ഗൗരിയമ്മയെ കണ്ട് പ്രശ്നത്തില്‍ അയവുവരുത്താന്‍ ചര്‍ച്ച നടത്തും. ഗൗരിയമ്മ പാര്‍ട്ടിയുടെ ഭാഗമാണെന്നും അതിനാല്‍ ഇനിയും കാണാന്‍ വരുമെന്നും തോമസ് ഐസക് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.