Posted On
date_range Updated On
date_range പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ച് ജീപ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
നീലഗിരി: നീലഗിരിയിലെ ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് ജീപ്പ്. 35കാരിയായ സൗമ്യയെയാണ് ജീപ്പ് ഇടിച്ചത്. ജോലി ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് സൗമ്യയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ ഓടിയെത്തി സൗമ്യയെ രക്ഷിക്കുകയും ഈശുപത്രിയിലെത്തിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സൗമ്യയെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.