Posted On
date_range Updated On
date_range മരിച്ചവരിൽ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും
കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരിൽ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും. ജനകൂട്ടത്തെ നിയന്ത്രിക്കാനത്തെിയ കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ സജി സെബാസ്റ്റ്യന്‍ (45) ആണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. ഉത്സവത്തിനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സജി ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുവായ ഫാ. ജോസഫ് ജോണാണ് തിരിച്ചറിഞ്ഞത്.
16 വര്‍ഷമായി പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന സജി പരേതനായ സെബാസ്റ്റ്യന്‍ ജൂലിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിൻ (അധ്യാപിക), മക്കൾ: മെറിന്‍, ലിജിയ. ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.