Posted On
date_range Updated On
date_range കരാറുകാരൻ ഐ.സി.യുവിൽ; വെടിക്കെട്ട് നടത്തിപ്പുകാർക്കെതിരെ കേസ്
കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് കരാറെടുത്ത സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുരേന്ദ്രന്റെ രണ്ടു മക്കൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ മൂന്നു പേരും കൂടിയാണ് വെടിക്കെട്ടിൻെറ കരാറെടുത്തിരുന്നത്. സുരേന്ദ്രനും അപകടത്തിൽ മരിച്ചതായി നേരത്തേ വാർത്തകൾ വന്നിരുന്നു.
വർഷങ്ങളായി മൽസരക്കമ്പം നടക്കുന്ന ക്ഷേത്രമാണ് പുറ്റിങ്കൽ ദേവിക്ഷേത്രം. സുരക്ഷാ പ്രശ്നമുള്ളതിനാൽ കൊല്ലം എ.ഡി.എം വെടിക്കെട്ടു നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. വെടിക്കെട്ട് നടത്തിപ്പുകാർക്കെതിരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.