Posted On
date_range Updated On
date_range വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -സി.പി.എം
കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത ധനസഹായം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അനുശോചിക്കുന്നതായും ഇതിന്‍റെ ഭാഗമായി ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.