മാണിയും ശങ്കര്‍റെഡ്ഡിയും തമ്മിലെ ഗൂഢാലോചന പൊളിഞ്ഞു –വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്റ്റേ വാങ്ങി നല്ലപിള്ള ചമയാന്‍ കെ.എം. മാണിയും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയും നടത്തിയ ഗൂഢാലോചന ഹൈകോടതിവിധിയിലൂടെ പൊളിഞ്ഞതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഏപ്രില്‍ 18ന് വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ മാണി തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണം. വിജിലന്‍സ് എസ്.പി സുകേശനും ബാറുടമ ബിജു രമേശും തമ്മിലെ ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ കോഴക്കേസെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതിന് തയാറാക്കിയ സീഡിയുടെ വിശ്വാസ്യതയും ഹൈകോടതി ചോദ്യം ചെയ്തിരിക്കുകയാണ്.  ഉളുപ്പുണ്ടെങ്കില്‍ ശങ്കര്‍ റെഡ്ഡി വിന്‍സന്‍ എം. പോള്‍ ചെയ്തപോലെ അവധിയെടുക്കാനെങ്കിലം തയാറാകണമെന്നും വി.എസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.