Posted On
date_range Updated On
date_range ആരോപണങ്ങള്‍ തെളിയിക്കാന്‍ വിഡിയോ പുറത്തുവിടുമെന്ന് സരിത
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കാന്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത എസ്. നായര്‍. ദൃശ്യങ്ങള്‍ കണ്ട് ജനത്തിന് സത്യാവസ്ഥ മനസ്സിലാക്കാം. താന്‍ ജയിലിലായിരുന്നപ്പോള്‍ ബെന്നി ബഹനാന്‍ എം.എല്‍.എ കേസൊതുക്കാന്‍ ഫെനി ബാലകൃഷ്ണന് 80 ലക്ഷം കൊടുത്തു.
അടൂര്‍ പ്രകാശും ഫെനിക്ക് 30 ലക്ഷം കൊടുത്തിട്ടുണ്ട്. ഇതിനെല്ലാം തെളിവുണ്ട്. സോളാര്‍ കമീഷന് മുന്നില്‍ ഫെനി നിലപാട് മാറ്റിയതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന വിഡിയോ തന്‍െറ പക്കലുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്കും ഇത് കൈമാറാമെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.