പാര്‍ട്ടിയില്‍ രണ്ട് അധികാര സ്ഥാനങ്ങള്‍ വേണ്ടെന്ന് ജേക്കബ് ഗ്രൂപ്പില്‍ തീരുമാനം


കോട്ടയം: പാര്‍ട്ടിയില്‍ രണ്ട് അധികാര സ്ഥാനങ്ങള്‍ വേണ്ടെന്ന് കേരള കോണ്‍ഗ്രസ്ജേക്കബ് ഉന്നതാധികാര സമിതിയില്‍ തീരുമാനം. സീറ്റ് ലഭിക്കാത്തതിന്‍െറ പേരില്‍  രാജിവെച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്‍െറ രാജിക്കത്ത് കിട്ടുന്ന മുറക്ക് സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. മന്ത്രി അനൂപ് ജേക്കബിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജോണി നെല്ലൂരിനെതിരെ ചില അംഗങ്ങള്‍ രൂക്ഷവിമര്‍ശവും നടത്തി. എന്നാല്‍, പോകുന്നവര്‍ പോകട്ടെയെന്നും പാര്‍ട്ടിയില്‍ ഇനി രണ്ട് അധികാരസ്ഥാനങ്ങള്‍ വേണ്ടെന്നുമായിരുന്നു ബഹുഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുസീറ്റ് കൂടി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചാല്‍ അര്‍ഹമായ വ്യക്തിക്ക് അത് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടതോടെ ഇനി അധികാര തര്‍ക്കം ഇല്ലാതായതില്‍ നേതൃത്വത്തിലെ പലരും സന്തോഷത്തിലുമാണ്. ജേക്കബ് വിഭാഗത്തിന് ഒരുസീറ്റ് കൂടി ലഭിച്ചാലും പിന്നീടുണ്ടാകുന്ന അധികര തര്‍ക്കത്തിലുള്ള ആശങ്കയും ചിലനേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ രാജിക്കത്ത് കിട്ടുന്ന മുറക്ക് സ്വീകരിക്കാനാണ് തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.