Posted On
date_range Updated On
date_range അരൂരും ആറ്റിങ്ങലും ആർ.എസ്.പിക്ക്
തിരുവനന്തപുരം: അരൂർ സീറ്റ് ആർ.എസ്.പിക്ക് നൽകാൻ കോൺഗ്രസ് തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആർ.എസ്.പി നേതൃത്വത്തെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അരൂരിനു പുറമെ ആറ്റിങ്ങലും ആർ.എസ്.പിക്ക് നൽകിയിട്ടുണ്ട്. നേരത്തേ, അരൂരില്‍ നടന് സിദ്ദിഖിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. എം. ലിജു, ഷാനിമോൾ ഉസ്മാൻ എന്നിവരെയും ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി പരിഗണിച്ചിരുന്നു.
നേരത്തെ കുന്നത്തൂർ, ചവറ, ഇരവിപുരം സീറ്റുകളിൽ ആർ.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജന ചർച്ചയുടെ തുടക്കത്തിൽ ഏഴ് സീറ്റുകളാണ് ആർ.എസ്.പി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.