ബാര്‍ കോഴ: കോടതി പരാമര്‍ശം സര്‍ക്കാറിന് തിരിച്ചടിയല്ല -ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴ കേസ് സംബന്ധിച്ച വിജിലന്‍സ് കോടതിയുടെ പരാമര്‍ശം സര്‍ക്കാറിന് തിരിച്ചടിയല്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതിയുടേത് പരാമര്‍ശങ്ങള്‍ മാത്രമാണ്. അത് അന്തിമ വിധിയല്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുകത്നാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയിരുന്നു. മാണിക്കെതിരെ തെളിവില്ളെന്ന വിജിലന്‍സിന്‍െറ അന്തിമ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ എട്ടുപേര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.