കണ്‍സ്യൂമര്‍ഫെഡിലെ നടപടി പ്രഹസനം -കോടിയേരി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി പിരിച്ചുവിട്ട സഹകരണവകുപ്പിന്‍്റെ നടപടി പ്രഹസനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണം. ചെയര്‍മാനടക്കമുളളവരെ സംരക്ഷിക്കുന്ന നടപടിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം, കണ്‍സ്യൂമര്‍ഫെഡ് ഭരണസമതിയെ പിരിച്ചുവിട്ട നടപടി ധീരമായ തീരുമാനമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.  കണ്‍സ്യുമര്‍ഫെഡില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശക്തമായ വിജിലന്‍സ് നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.