തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ദര്‍ശനങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കുന്നതാണ് ഗുരുനിന്ദ. അദ്ദേഹം ജീവിച്ചിരുന്ന ഒരു മനുഷ്യനാണ്. സങ്കല്‍പമല്ലെന്നും കോടിയേരി പറഞ്ഞു.
ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ സമാധി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നു. ഗുരുവിന്‍െറ ആശയങ്ങള്‍ക്ക് യുവാക്കള്‍ പ്രചാരം നല്‍കണമെന്നും കോടിയേരി പറഞ്ഞു.
ഗുരു ദര്‍ശനത്തെ രാഷ്ട്രീയവത്കരിക്കാന്‍ കഴിയില്ല -ചെന്നിത്തല
ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശ്രീനാരായണ ഗുരു പ്രത്യേക സമുദായത്തിന്‍െറയോ കാലഘട്ടത്തിന്‍െറയോ ഗുരുവല്ല. ഗുരുവിനെ ആര്‍ക്കും തട്ടിയെടുക്കാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ സമാധി ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.