അരിസോണ: അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷന്‍െറ തിരുവോണാഘോഷം അമേരിക്കന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്നു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍െറ സാംസ്കാരിക കലകള്‍ അരങ്ങേറി. കള്‍ച്ചറല്‍ സെക്രട്ടറി സജിത്ത് തൈവളപ്പില്‍,സുജാതകുമാര്‍, അനിത ബിനു, രോഹിത് കുമാര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസോസിയേഷന്‍ പ്രസിഡന്‍റ് ജോസ് വടകര ഓണാശംസ നേര്‍ന്നു. ഡോ. കല്ല്യാണി മങ്ങലത്തെ പൊന്നാട നല്‍കി ആദരിച്ചു. ഡോ.ജോര്‍ജ്ജ് മരങ്ങോലി യുടെ ‘ജപ്പാന്‍റെ കാണാപ്പുറങ്ങള്‍’ പുസ്തകം ഇന്ത്യാ അസോസിയേഷന്‍ പ്രസിഡന്‍റ് സതീഷ് അമ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ജോസഫ് വടക്കന്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.