തിരുവനന്തപുരം: സമരവേളയില്‍ വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാകാമെന്നും അതുകൊണ്ട് തൊഴിലാളി കമ്യൂണിസ്റ്റുകാരന്‍െറ ശത്രു ആവില്ളെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തൊഴിലാളി വര്‍ഗത്തിന്‍െറ കൊടിയാണ് ഈ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്ന മാധ്യമ പ്രചാരണങ്ങള്‍ക്കിടയിലും സി.പി.എം നേതാക്കള്‍ മൂന്നാറിലെ സമരത്തിന് ചെല്ലുന്നതും പിന്തുണ നല്‍കുന്നതെന്നും പിണറായി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
മൂന്നാറിലെ സമരം ഒത്തുതീര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകേണ്ടതെന്നും പിണറായി ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം
മൂന്നാറിലെ തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത ന...
Posted by Pinarayi Vijayan on Saturday, September 12, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.