മൂന്നാര്‍: സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറില്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇത് അംഗീകരിക്കുവാന്‍ സര്‍ക്കാറും കമ്പനികളും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണയുമായാണ് കോടിയേരി എത്തിയത്.
പ്രക്ഷോഭത്തിന് സര്‍വപിന്തുണയും സി.പി.എം നല്‍കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ സമരം ശക്തമാക്കും. ടാറ്റയുടെ ഒപ്പമല്ല തൊഴിലാളികള്‍ക്കൊപ്പമാണ് പാര്‍ട്ടി. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരം കാണുന്നില്ളെങ്കില്‍ ശക്തമായി സമരരംഗത്ത് സി.പി.എം ഇടപെടുമെന്നും കോടിയേരി പറഞ്ഞു.
തൊഴിലാളികള്‍ക്ക് പത്ത് സെന്‍റ് ഭൂമിയും അര്‍ഹമായ ബോണസും നല്‍കണം. തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നത് ഏറ്റവും ന്യായമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്കൊപ്പം പി.കെ ശ്രീമതിയും കെ.കെ ശൈലജയും എം.സി ജോസഫൈനും മറ്റുനേതാക്കളും സമരസ്ഥലത്തത്തെി. സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന പി.കെ. ശ്രീമതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. എട്ടു ദിവസമായി റോഡില്‍ കിടക്കുന്ന തങ്ങളെ കാണുവാന്‍ ആരും ഇതുവരെ എത്തിയിട്ടില്ളെന്നും ഇനിയും ആരും വരേണ്ടതില്ളെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
തൊഴിലാളികളോടു കോടിയേരി സംസാരിച്ച ശേഷം ശ്രീമതിയും സംസാരിച്ചു. 20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നും കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.