ദുബൈ സന്ദര്‍ശനം: ഷീന ഷുക്കൂറിനോട് വിശദീകരണം തേടും -എം.ജി വി.സി

കോട്ടയം: എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിന്‍െറ ദുബൈ സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. പാലായില്‍ ഒരു ചടങ്ങിനത്തെിയ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.സി.
നിര്‍ണായകമായ സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങള്‍ ഒഴിവാക്കി നടത്തിയ വിദേശ സന്ദര്‍ശനവും പങ്കെടുത്ത പരിപാടിയുടെ പ്രാധാന്യവും ഒക്കെ പരിശോധിക്കും. പി.വി.സിയുടെ വിവാദ പ്രസംഗമടക്കം നിലവിലെ സംഭവവികാസങ്ങള്‍ വി.സി ഗവര്‍ണറെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.