കാസര്‍കോട് കുഡ് ലു സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച

കാസര്‍കോട്: ദേശീയപാതയോരത്തെ സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ ജീവനക്കാരികളെ ബന്ദികളാക്കി 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നു. ബൈക്കിലത്തെിയ അഞ്ചംഗ സംഘം കാസര്‍കോട് എരിയാലിലെ കുഡ്ലു സര്‍വിസ് സഹകരണ ബാങ്കിലെ വനിതാജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
 ബാങ്കില്‍ ഇടപാടിനത്തെിയ വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണാഭരണവും വനിതാ ജീവനക്കാരിയുടെ അഞ്ചുപവന്‍ ആഭരണവും കവര്‍ച്ചാസംഘം തട്ടിയെടുത്തു. തിങ്കളാഴ്ച ഉച്ച രണ്ടോടെ മംഗളൂരു-കാസര്‍കോട് ദേശീയപാതയോരത്തെ എരിയാലിലാണ് കവര്‍ച്ച. 5.15 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് രണ്ട് ബൈക്കുകളിലത്തെിയ സംഘം കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. ഈസമയം താല്‍ക്കാലിക ജീവനക്കാരായ അടുക്കത്ത്ബയലിലെ ബിന്ദുവും ലക്ഷ്മിയുമാണ് ബാങ്കിലുണ്ടായിരുന്നത്. ബാങ്ക് സെക്രട്ടറി മോഹനന്‍ പുറത്തുപോയിരുന്നു.
ബാങ്കില്‍ സ്വര്‍ണം പണയംവെക്കാനത്തെിയ മഞ്ചത്തടുക്കയിലെ ഖമര്‍ബാനു ആഭരണങ്ങള്‍ ജീവനക്കാരെ കാണിക്കുന്നതിനിടെ, മുഖംമൂടിയും കൈയുറയും ധരിച്ചത്തെിയ അഞ്ചംഗസംഘം ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. മൂവരെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘം തുടര്‍ന്ന് ഖമര്‍ബാനുവിന്‍െറ കൈയിലുണ്ടായിരുന്ന ആഭരണങ്ങള്‍ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് ബിന്ദുവിന്‍െറ കഴുത്തിലുണ്ടായിരുന്ന താലിമാല പൊട്ടിച്ചെടുക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് വള ബലമായി ഊരി വാങ്ങുകയും ചെയ്തു. ചെറുത്തുനില്‍പിനിടെ ബിന്ദുവിന്‍െറ കൈക്ക് കുത്തേറ്റു.
ലക്ഷ്മിയുടെ കൈയിലുണ്ടായിരുന്ന ലോക്കറിന്‍െറ താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് മൂവരെയും ലോക്കര്‍ മുറിയില്‍ പൂട്ടിയിട്ടശേഷം രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് ലോക്കര്‍ മുറിയില്‍ നിന്ന് പുറത്തുകടന്ന ശേഷമാണ് സംഭവം നാട്ടുകാരെയും ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചത്. ഉടന്‍ തന്നെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധിച്ചു.
സംഭവം അറിഞ്ഞ് ഇടപാടുകാരും നാട്ടുകാരും ബാങ്കിനു മുന്നില്‍ തടിച്ചുകൂടി. 2002 ജനുവരി 22ന് ഇതേ ബാങ്കില്‍ നിന്ന് എട്ടുകിലോ സ്വര്‍ണം കളവ് പോയിരുന്നു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.