കരീം വധം: പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മാവൂര്‍ ചെറൂപ്പ അബ്ദുല്‍ കരീമിനെ വധിച്ച കേസില്‍ പ്രതി ജംഷീറിന് (36) ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. പിഴസംഖ്യ കരീമിന്‍െറ ഭാര്യക്ക് നല്‍കാനും കോടതി ഉത്തരവായി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശങ്കരന്‍ നായരാണ് വിധി പറഞ്ഞത്.

2009 മെയ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ ദിവസം രാത്രി 10.30ന് താമരശ്ശേരിക്കടുത്ത് നെല്ലാങ്കണ്ടിയില്‍ ഓവുചാലില്‍ മൃതദേഹം കത്തുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. പ്രതി ജംഷീറിനെ സമീപത്ത് കാറില്‍ കണ്ടതായി ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ മൊഴി നല്‍കി. വസ്തുവില്‍പനയുമായി ബന്ധപ്പെട്ട വിരോധം കാരണം കൊല നടത്തിയെന്നാണ് കേസ്. ജംഷീര്‍ കോഴിക്കോട് മൊബൈല്‍ കട നടത്തിവരികയായിരുന്നു.

പ്രൊസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം.കെ. കൃഷ്ണമോഹന്‍, പ്രതികള്‍ക്കായി അഡ്വ. എം. അശോകന്‍ എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.