ശ്രീകൃഷ്ണനെ ബി.ജെ.പി നേതാവാക്കാനാണ് ആര്‍.എസ്.എസ് ശ്രമം -കോടിയേരി

തിരുവനന്തപുരം: ശ്രീകൃഷ്ണനെ ബി.ജെ.പി നേതാവാക്കി അവതരിപ്പിക്കാനാണ് ആര്‍.എസ്.എസിന്‍െറ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദു മതത്തിന്‍െറ അടയാളങ്ങളെ ആര്‍.എസ്.എസിന്‍േറതാക്കാനും ശ്രമം നടക്കുന്നുണ്ട്. സി.പി.എം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ളെന്നും കണ്ണൂരില്‍ ബാലസംഘം നടത്തിയത് ഓണാഘോഷ പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയാണെന്നും കോടിയേരി പറഞ്ഞു.

അഷ്ടമരോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രങ്ങളിലാണ്. ശ്രീകൃഷ്ണ ജയന്തി  ആര്‍.എസ്.എസിന് വിട്ടുകൊടുക്കണമെന്നാണ് അവരുടെ ആവശ്യം. ആര്‍.എസ്.എസ് പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ പരിപാടി നടത്തരുതെന്ന് പറയുന്നത് ഫാഷിസമാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട അടയാളങ്ങളെല്ലാം സ്വന്തമാക്കാനാണ് അവരുടെ ശ്രമം. കണ്ണൂരില്‍ ബാലസംഘം നടത്തിയത് എല്ലാ മതത്തിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണാഘോഷമാണെന്ന്  കോടിയേരി വ്യക്തമാക്കി.
ആര്‍.എസ്.എസ് ശ്രീകൃഷ്ണ ജയന്തി നടത്തുമ്പോള്‍ മറ്റു പരിപാടികള്‍  അനുവദിക്കില്ല എന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇത് ഭരണകക്ഷിയും ആര്‍.എസ്.എസും ചേര്‍ന്നുള്ള ഒത്തുകളിയാണ്. കഴിഞ്ഞ ദിവസം ഒരു ബി.ജെ.പി നേതാവ് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു.  ആര്‍.എസ്.എസുകാര്‍ക്ക് എന്തും ചെയ്യം. മൊത്തം അരാജകത്വം നിലനില്‍ക്കുകയാണ്. 28 സി.പി.എമ്മുകാരും 3 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഇതിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.