കൊച്ചി: ടീം സോളാറിെൻറ പണം ബിജു രാധാകൃഷ്ണൻ ശാലുമേനോന് കൈമാറിയത് സംബന്ധിച്ച തെളിവുകൾ സോളാർ കമീഷന് കൈമാറുമെന്ന് സരിത എസ്. നായർ. കൊച്ചിയിൽ സോളാർ കമീഷൻ മുമ്പാകെ ഹാജരാകാൻ മാതാവ് ഇന്ദിരക്കൊപ്പം എത്തിയ സരിത മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ശാലു പറയുന്നതാണോ നടന്നതാണോ ശരിയെന്ന് സത്യം പുറത്തുവരുമ്പോൾ ബോധ്യമാകും.
തെൻറ കമ്പനിയിൽനിന്ന് ബിജു കൊണ്ടുപോയ പണം എവിടെ?; ശാലുമേനോെൻറ വീടുനിർമാണത്തിനും ഫർണിച്ചർ വാങ്ങുന്നതിനുമെല്ലാം ഈ പണം ഉപയോഗിച്ചിട്ടുണ്ട്. ശാലുവും ബിജുവും ചേർന്ന് ഡയമണ്ട് നെക്ലേസ് വാങ്ങിയതടക്കമുള്ള രേഖ കൈവശമുണ്ടെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.