ബാർകോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ടി.പി സെൻകുമാർ

തിരുവനന്തപുരം: ബാർകോഴ കേസ് ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. ഈ സാഹചര്യത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സെൻകുമാർ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.

വിൻസൻ .എം. പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ബാർകോഴ കേസിൽ അദ്ദേഹം നടത്തിയത് സ്വാഭാവിക ഇടപെടൽ മാത്രമാണെന്നും ടി.പി.സെൻകുമാർ വ്യക്തമാക്കി.

അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചാൽ അപ്പോൾ മറുപടി നൽകാമെന്ന് ജേക്കബ് തോമസും പ്രതികരിച്ചു.

വിജിലൻസ് കോടതിയുടേത് നല്ല വിധിയെന്നായിരുന്നു കഴിഞ്ഞദിവസം ജേക്കബ് തോമസ് പറഞ്ഞത്.  ബാർകോഴ കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നു ബോധ്യമായതിനാലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. വിജിലൻസ് മുൻ അഡീഷനൽ ഡയറക്ടർ കൂടിയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.