തൃശൂര്‍: കാലങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്‍െറ സ്വാതന്ത്ര്യപ്രഖ്യാപനത്തിനാണ് സാഹിത്യഅക്കാദമി ഹാള്‍ ഞായറാഴ്ച വേദിയായത്. സാമ്പ്രദായിക സമ്മേളനരീതികളില്‍ നിന്ന് വ്യത്യസ്തമായി അവിടെ എത്തിയവര്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചു. ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോസ്റ്ററും ചിത്രവും വരച്ച് പ്രതിഷേധിച്ചു. സഹനകാലത്തിന് അറുതിയാവുമെന്ന പ്രതീക്ഷയോടെ പാട്ടുപാടി. കേരളത്തിലെ ദലിത് സമുദായങ്ങളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെന്‍റര്‍ ഫോര്‍ ബജറ്റ് അനാലിസ് ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്‍റ് സംഘടിപ്പിച്ച സര്‍വ സമുദായ സമ്മേളനമായിരുന്നു വേദി .
‘അകലാനും അകറ്റാനുമല്ല.. ഇടപെടാനും ഇഴുകിച്ചേരാനുമാണ്...’ ഇതായിരുന്നു സമ്മേളന മുദ്രാവാക്യം. രാജ്യത്ത് ദലിതര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒത്തുചേരല്‍. ഹരിയാനയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ പ്രതിഷേധസൂചകമായി സമ്മേളന കവാടത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചു. 30 ലധികം ദലിത് സമുദായങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മൊത്തം 90 ദലിത് സമുദായങ്ങളാണ് കേരളത്തിലുള്ളത്. ഒത്തുകൂടിയവരെല്ലാം പങ്കുവെച്ചത് ദലിത്വിരുദ്ധ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണ്. സമ്മേളനത്തിന് രാഷ്ട്രീയ അജണ്ടകളൊന്നും ഇല്ളെന്നും വരും കാലങ്ങളിലും ഇത്തരം സമ്മേളനങ്ങള്‍ ഉണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. കെ.പി.എം.എസിന്‍െറ നിലപാടുകള്‍ മൊത്തം ദലിത് സമുദായത്തിന് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമമുണ്ട്. അത് ആശാസ്യമല്ല. വലതുപക്ഷ ശക്തികളുടെ കൂടാരത്തിലത്തെിയവര്‍ക്ക് രാഷ്ട്രീയ അജണ്ടകളുണ്ട് അതിന് ദലിത് സമൂഹത്തെ കൂട്ടുപിടിക്കരുതെന്നും സമ്മേളനത്തിനത്തെിയവര്‍ പറഞ്ഞു.
രാഷ്ട്രീയ അജണ്ടയോടെയല്ല ഒത്തുകൂടിയത് എന്ന് പറയുമ്പോഴും ദലിതരുടെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള പൊതുവേദി എന്ന ലക്ഷ്യം സമ്മേളനത്തിനുണ്ട്. ദലിത് മുന്നേറ്റത്തിന് എസ്.എന്‍.ഡി.പി യും കെ.പി.എം.എസും പറയുന്ന ഹിന്ദു ഐക്യം ആവശ്യമില്ളെന്നും ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. യു.പി. അനില്‍, രാജു കിഴക്കൂടന്‍, സുഗുണപ്രസാദ്, അഭിലാഷ്, സന്തോഷ് തളിക്കുളം, പി.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബേദ്ക്കറുടെ ജീവചരിത്ര പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.