വി.എസിനെ അധിക്ഷേപിച്ച് കെ.സുരേന്ദ്രന്‍െറ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ രാഷ്ട്രീയമായും വ്യക്തിപരമായും അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ അധികാര മോഹിയാണ് വി.എസെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വയസ് നൂറായിട്ടും വി.എസിന് പാര്‍ലമെന്ററി മോഹം മതിയായിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. നവംബര്‍ ഏഴിന് ഇടതുമുന്നണിയുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല തകരാന്‍ പോകുന്നത്. കേരള ധൃതരാഷ്ട്രരായ വി.എസിന്റെ അധികാര ദുര കൂടി ആയിരിക്കുമെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തി ഇടത് മുന്നണിയെ നയിക്കാമെന്ന പൂതി മനസില്‍ വെച്ചാണ് വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മൂന്നാം മുന്നണിക്കും ബി.ജെ.പിക്കുമെതിരെ രംഗത്ത് വരുന്നത്. സി.പി.എമ്മിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പിണറായിയേക്കാള്‍ താനാണ് ശ്രമിക്കുന്നതെന്ന് കാണിക്കാനാണ് ഈ തത്രപ്പാട്.പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോളറിയാം കഥ. പിണറായി വിജയന് ജീവനുണ്ടെങ്കില്‍ ഇക്കുറി വി.എസിന് ടിക്കറ്റ് കിട്ടില്ല.

സി.ദിവാകരനെക്കൊണ്ട് ഇപ്പോള്‍ തന്നെ പറയിപ്പിച്ച് വി.എസ് ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. വലിയ മുസ്ലീം ലീഗ് വിരോധി ആയിരുന്ന വി.എസ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലൊന്നും ലീഗിനെതിരെ ഒരക്ഷരം മിണ്ടാത്തത് എന്താണ്. വെള്ളാപ്പള്ളിയേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന വി.എസ് കാരായി സഹോദരന്മാരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് മിണ്ടുന്നില്ലലോ. മലപ്പുറത്തും കാസര്‍കോടും സി.പി.എമ്മും ലീഗും ഒന്നിച്ച് മത്സരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെന്താ?

കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ അധികാര മോഹിയാണ് വി.എസ്. വയസ് നൂറായിട്ടും പാര്‍ലമെന്ററി മോഹം മതിയായിട്ടില്ല. കപട സദാചാരമാണ് വി.എസിന്. വെള്ളാപ്പള്ളിയുടെ കൈയില്‍ നിന്ന് കാശ് വാങ്ങി സ്വന്തം ഗ്രൂപ്പുകാര്‍ക്ക് വേണ്ട് ചിലവഴിച്ചതിനെക്കുറിച്ചുളഅള ചോദ്യത്തിന് മറുപടി ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. വലിയ അദാനി വിരോധം പറഞ്ഞു നടന്നയാള്‍ ദല്ലാള്‍ നന്ദകുമാറിനേയും കൂട്ടി അദാനിയെ കണ്ടത് കോര്‍പ്പറേറ്റുകളെ എതിര്‍ക്കാനാണോ? മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വെള്ളാപ്പള്ളിയേയും ഭാര്യയേയും കൂട്ടി വോട്ട് പിടിക്കാന്‍ സഖാവിന് ഒരു ഉളുപ്പുമുണ്ടായിരുന്നില്ലല്ലോ . തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ പത്ത് പാര്‍ട്ടിക്കാരെ കൊണ്ട് പ്രകടനം നടത്തിക്കുന്ന വി.എസ് ഇക്കുറി ശശിയാവുന്നത് നമുക്ക് കാത്തിരുന്ന് കാണാം. നവംബര്‍ ഏഴിന് തകരാന്‍ പോകുന്നത് ഇടതുമുന്നണിയുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല കേരള ധൃതരാഷ്ട്രരുടെ അധികാര ദുര കൂടി ആയിരിക്കും.
 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.