നൂറ്റാണ്ട് പഴക്കമുള്ള ചുമടുതാങ്ങി ചരിത്ര സ്മാരകമാവുന്നു

മുണ്ടൂര്‍: നൂറ്റാണ്ടുകാലം പഴക്കമുള്ള കരിങ്കല്ല് നിര്‍മിത ചുമടുതാങ്ങി അഥവാ വഴിയാത്രക്കാരുടെ അത്താണി മൈലംപുള്ളിയില്‍ ചരിത്രസ്മാരകമാകുന്നു. ഇവിടെ ബസ് വെയിറ്റിങ് ഷെഡ് പരിസരത്താണ് പഴമയുടെ ചരിത്രത്തോടൊപ്പം നാട്ടുകാര്‍ക്കിത് കൗതുകം പകരുന്ന കാഴ്ചയാവുന്നത്.

899 കുംഭമാസത്തില്‍ പണിത് പഴമക്കാര്‍ സ്ഥാപിച്ചാണ് ഈ അത്താണിയെന്ന് കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. പാലക്കാട് ^കോഴിക്കോട് 213 ദേശീയപാതയോട് ചേര്‍ന്നാണ് ഈ അത്താണി സ്ഥിതി ചെയ്യുന്നത്. ഭാരം ചുമന്ന് നടക്കുന്ന വഴിയാത്രക്കാര്‍ ഇതിപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത്തരം അത്താണികള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും അപൂര്‍വ കാഴ്ചയാവുകയാണ്.

കാലം മാറിയിട്ടും ഭാരം വഹിക്കുന്ന വാഹനങ്ങള്‍ നിരത്തുവാഴുമ്പോഴും ഇത്തരം അത്താണികള്‍ പൂര്‍വഗാമികളുടെ സേവനത്തിന്‍െറ തിരുശേഷിപ്പാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.