കാസര്‍കോട്: കുഡ്ലു ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി ചൗക്കിയിലെ മുജീബിനെ അന്വേഷണ സംഘം പിടികൂടി. ഇതോടെ കുഡ്ലു ബാങ്ക് കവര്‍ച്ചയിലെ പ്രധാന പ്രതികളും നാട്ടുകാരുമായ ആറുപേരും അറസ്റ്റിലായി. കണ്ടുകിട്ടാനുള്ള പത്ത് കിലോക്കടുത്ത് സ്വര്‍ണവും കണ്ടത്തെിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഒരു കിലോ സ്വര്‍ണം കോയമ്പത്തൂരില്‍ പണയപ്പെടുത്തി 20ലക്ഷം രൂപ തരപ്പെടുത്തിയിട്ടുണ്ടെന്ന വിവരം മുജീബില്‍ നിന്നും ലഭിച്ചു.
ബാങ്കില്‍ നിന്ന് സ്വര്‍ണത്തോടൊപ്പം മോഷണം പോയ 20 ലക്ഷം രൂപക്ക് കര്‍ണാടകയില്‍ സ്വത്ത് വാങ്ങിയിട്ടുണ്ട്. പിടികിട്ടാനുള്ള രണ്ടുപേര്‍ എറണാകുളം സ്വദേശികളായ കൂലിക്കാരാണ്. ഇവരില്‍ ഒരാള്‍ വലയിലായതായി സൂചനയുണ്ട്. കഴിഞ്ഞ കുറെ നാളുകളായി മുജീബ് ഒളിവില്‍ കഴിഞ്ഞത് ഇവരുടെ എറണാകുളത്തെ ബന്ധുവീട്ടിലാണെന്ന് പറയുന്നു. പൊലീസ് എറണാകുളത്ത് അന്വേഷണത്തിനത്തെുമ്പോള്‍ മുജീബ് കാസര്‍കോട്ടേക്ക് വരുകയായിരുന്നുവെന്നാണ് പറയുന്നത്. മുജീബിനെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
ബാങ്കില്‍നിന്ന് 20 കിലോക്കടുത്ത് സ്വര്‍ണവും 20 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. ഇതില്‍ 7.150 കിലോ ഗ്രാം സ്വര്‍ണം അറസ്റ്റിലായ ദുല്‍ദുല്‍ ഷരീഫിന്‍െറ പച്ചമ്പളയിലെ വീട്ടുപറമ്പില്‍ നിന്ന് കണ്ടത്തെിയിരുന്നു. ദുല്‍ദുല്‍ ഷരീഫിനു പുറമെ മറ്റു പ്രതികളായ ചൗക്കിയിലെ കരീം (32), ചൗക്കി ബദര്‍ നഗറിലെ കെ.എ. മുഹമ്മദ് സാബിര്‍ (27), ചൗക്കി കുന്നിലിലെ അബ്ദുല്‍ മഹ്ഷൂഖ് (25), മജലിലെ ഷാനു എന്ന ഷാനവാസ് (22) തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ ആറിനാണ് കുഡ്ലു ബാങ്ക് കവര്‍ച്ച നടന്നത്.
പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചത്തെിയ സംഘം ജീവനക്കാരെ കെട്ടിയിട്ട് കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. ഇതിന്‍െറ പിന്നാലെയാണ് ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖ കൊള്ളയടിച്ചത്. ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്‍െറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിന്‍െറ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് അന്വേഷണം നടത്തിയത്.
സി.ഐ പി.കെ. സുധാകരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവം വിശദീകരിക്കാന്‍ ജില്ലാ പൊലീസ് ചീഫ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.