ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. പേവിഷബാധയേറ്റ നായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ളെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കില്ളെന്നും ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

അതേസമയം, തെരുവുനായ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയച്ച കത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നായ്ക്കളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടി ഐ.പി.സി  428,429 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് അവര്‍  അറിയിച്ചത്. സര്‍ക്കുലര്‍ വിവാദമായതോടെ, വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് കത്തയച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.